സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാമിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. ആറു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും വൻകിട സർക്കാർ സ്വകാര്യ ആരോഗ്യ മേഖലകളിൽ തൊഴിൽ നേടുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.
നഴ്‌സിംഗ് രജിസ്‌ട്രേഷനുള്ള 18 വയസ് കഴിഞ്ഞവർക്ക് പ്രവേശനം ലഭിക്കും. വിദേശ നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷന് ആവശ്യമായ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈനായും സമ്പർക്ക ക്ലാസുകളായും സംഘടിപ്പിക്കുന്ന കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.