രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. അഴുത ബ്ലോക്ക് ആരോഗ്യമേള രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യം നൽകിയെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. കുട്ടിക്കാനം മരിയൻ കോളേജിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻെറ മാത്രം ആരോഗ്യമല്ല, മൃഗങ്ങളുടെ, സസ്യങ്ങളുടെ, പ്രകൃതിയുടെ, നമ്മുടെ ആവാസ വ്യവസ്ഥയുടെ ആരോഗ്യം പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. കരുതലോടെ ജീവിക്കേണ്ട കാലഘട്ടമാണെന്നും കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഒരു അവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എം നൗഷാദ് അധ്യക്ഷത വഹിച്ചു. ജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുക എന്നതാണ് ആരോഗ്യമേളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആയുഷ് വകുപ്പിന്റെയും കുമളി, വണ്ടിപെരിയാർ, പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളുടെയും ഐസിഡിഎസ്, കുടുംബശ്രീ, ഫയർ ആൻഡ് റെസ്ക്യൂ, എക്സൈസ്, ശുചിത്വമിഷൻ, ഭക്ഷ്യസുരക്ഷ, സ്കൂൾ, കോളേജുകൾ, എംഎംറ്റി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.മേളയുടെ ഭാഗമായി മഴക്കാലരോഗങ്ങളും പ്രതിരോധ മാർഗങ്ങളും, ലഹരി ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ പീരുമേട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് സാബു, ഏലപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നിത്യ എഡ്വിൻ, കൊക്കയാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിയ മോഹൻ, പെരുവന്താനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോമിന സജി, കുമളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശാന്തി ഷാജിമോൻ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബിഡിഒ ജോഷി ജോസഫ്, ഹെൽത്ത് സൂപ്പർവൈസർ പിഎം ഫ്രാൻസിസ്, മരിയൻ കോളേജ് അഡ്മിനിസ്ട്രെറ്റർ ഫാ.ജോസഫ് പൊങ്ങന്താനം തുടങ്ങിയവർ പങ്കെടുത്തു.