സാംസ്കാരിക വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലന പദ്ധതിയുടെ പള്ളം ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ധനുജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി അവതരണം പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ രാഹുൽ ഗാന്ധി നിർവ്വഹിച്ചു. ചടങ്ങിൽ നാട്ടുകലാകാരക്കൂട്ടം കോട്ടയം ജില്ലാ പ്രസിഡന്റ് ബേബി പാറക്കടവൻ, കഥകളി കലാകാരൻ കാരാപ്പുഴ രഘുനാഥ്, മുൻ ഫെലോഷിപ്പ് ചിത്രകലാധ്യാപകൻ വി. വിവേക്, മുൻ നൃത്തകല അധ്യാപിക സ്നേഹ മോഹനൻ, കേരള സർവകലാശാല കലോൽസവത്തിൽ ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിത എസ്. നായർ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖൻ, വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. രജനിമോൾ, സുജാത ബിജു, ലിസമ്മ ബേബി , വജ്രജൂബിലി ഫെലോഷിപ്പ് കലാ അധ്യാപകനായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വജ്രജൂബിലി ബ്ലോക്ക് ക്ലസ്റ്റർ കൺവീനർ രേഷ്മ വിന്നി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമൻ എന്നിവർ പ്രസംഗിച്ചു. തുടി ഫോക്ക് ബാൻഡിന്റെ നാടൻ പാട്ടും വജ്രജൂബിലി ഫെലോഷിപ്പ് കോട്ടയം ജില്ല വിൽപ്പാട്ട് കലാകാരന്മാർ അവതരിപ്പിച്ച വിൽപ്പാട്ടും നടന്നു.
