സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ജൂൺ 30 വരെ സമയം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327www.lbscentre.kerala.gov.in.