ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂൺ 28) ഉച്ചയ്ക്ക് 2.30ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ അധ്യക്ഷത വഹിക്കും. കെ. എസ്. ഇ. ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും. അനർട്ട് സി. ഇ. ഒ നരേന്ദ്രനാഥ് വേലൂരി, ഇ. എം. സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഇലക്ട്രിക്കൽ സേഫ്റ്റി എന്ന വിഷയത്തിൽ വെബിനാറും നടക്കും.