ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുള്ള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് 20 നും 38 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ത്ഥികള്‍ ബി.എസ്.സി അക്വാകള്‍ച്ചര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ അക്വാകള്‍ച്ചര്‍ വിജയകരമായി  പൂര്‍ത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റു ട്രെയിനിങ് സെന്ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്. ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ), മദ്ധ്യമേഖല (എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്), ഉത്തരമേഖല ( മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്. 12 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി 8 മാസമായിരിക്കും. പ്രസ്തുത കാലയളവില്‍ പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താല്പര്യമുള്ളവര്‍ 2022 ജൂലൈ 10 നു മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി.കോളേജ് പി.ഒ, ആലുവ, പിന്‍ 683102 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇമെയില്‍ (ddftrgkadungallur@gmail.com) മുഖേനയോ സമര്‍പ്പിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.