തദ്ദേശ സ്വയംഭരണ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ അംഗങ്ങളാകുന്നതിനുള്ള പ്രാദേശികമായ സ്പോര്‍ട്സ് ക്ലബ്ബുകള്‍/സംഘടനകള്‍ക്കുള്ള ജില്ലാതല രജിസ്ട്രേഷന്‍ 2022 ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചു. 2000 ലെ കേരളാ സ്പോര്‍ട്സ് ആക്ട് (2001 ലെ 2-ാം ആക്ട്) പ്രകാരം സംസ്ഥാന/ജില്ലാതലങ്ങളിലും, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 941 ഗ്രാമ പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് മെയ് 19, 25 തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നടത്തി. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രാദേശികമായ സ്പോര്‍ട്സ് ക്ലബ്ബ്/സംഘടനകളുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാല്‍ ചിലയിടങ്ങളില്‍ പൂര്‍ത്തീകരിക്കാനാവാത്ത സാഹചര്യത്തിലും അവിടുത്തെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുള്ളതിനാലും 1860 ലെ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ടിന്റേയോ 1955 ലെ തിരുവിതാംകൂര്‍ -കൊച്ചിസാഹിത്യ-ശാസ്ത്ര, ധര്‍മ്മാര്‍ത്ഥ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്പോര്‍ട്സ് ക്ലബ്ബ്/സംഘടനകള്‍ അവരുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അവ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സ്പോര്‍ട്സ് ചട്ടം 62 ല്‍ (അദ്ധ്യായം പ്രതിപാദിക്കുന്ന ഫാറം എച്ച് മുഖേന 500 രൂപ ഫീസ് ഉള്‍പ്പടെ 2022 ജൂലൈ 20 നകം രജിസ്ട്രേഷന്‍ നടത്തണം. വിശദ വിവരങ്ങള്‍ക്ക് – 04862 – 232 499.
