തിരുവനന്തപുരം താലൂക്കിൽ ആറു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ കളക്ടർ ഡോ.കെ. വാസുകി അറിയിച്ചു. കാലടി ഹൈസ്കൂൾ, കുമാരപുരം യു.പി.എസ്‌., കുന്നുകുഴി എൽ.പി.എസ്., കരിയം എൽ.പി.എസ്, പോങ്ങുംമൂട് എൽ.പി.എസ്, പുത്തൻപാലം കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. നദികളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. ജാഗ്രത വേണം.