വേർതിരിവുകളില്ലാത്ത ജനാധിപത്യത്തിന്റെ ഉത്പന്നമാകണം സ്വാതന്ത്ര്യദിനമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. കേരളത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന മഴക്കെടുതി ഉൾപ്പെടെ എല്ലാ ദുരിതങ്ങളിലും പ്രതിസന്ധികളിലും നമുക്ക് ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക് ആയി തലയുയർത്തി നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ ആസ്ഥാനത്ത് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിയരുന്നു മന്ത്രി. രണ്ടാം ലോക മഹായുദ്ധകാലത്ത് അതിജീവനത്തെ തുടർച്ചയായി സ്വാതന്ത്ര്യദിന പോരാട്ടങ്ങളെക്കുറിച്ചും മന്ത്രി ഓർമിപ്പിച്ചു. രാവിലെ 8.30-ന് ദേശീയ പതാക ഉയർത്തിയ മന്ത്രി തുടർന്ന് പരേഡ് പരിശോധന നടത്തി. തുടർന്ന് വിവിധ പ്ലാറ്റൂണുകൾ അണിനിരന്ന പരേഡിന് അഭിവാദ്യം സ്വീകരിച്ചു.

കാസർകോട് ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം.കുഞ്ഞിക്കണ്ണൻ പരേഡ് കമാൻഡറായി 28 വിവിധ പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. കാസർകോട് ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോമസ് ജോസഫ് ആയിരുന്നു പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ.

കാസർകോട് ജില്ലാ പോലീസ് ആസ്ഥാനം, ലോക്കൽ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സീനിയർ ഡിവിഷൻ എൻസിസിയിൽ നിന്നും കാസർകോട് ഗവൺമെന്റ് കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജ്, ജൂനിയർ ഡിവിഷൻ എൻസിസിയിൽ നിന്നും ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട്, ജിഎച്ച്എസ്,എസ് കാസർകോട്, പെരിയ ജവഹർ നവോദിയ വിദ്യാലയ, നീലേശ്വരം രാജാസ് ഹൈസ്‌കൂൽ എൻസിസി നേവൽ വിംഗ്, ചെമ്മനാട് ഗവ. എച്ച്എസ്എശ് എൻസിസി എയർ വിംഗ്, സ്റ്റൂഡന്റ് പോലീസ് കേഡറ്റിൽ നിന്നും ജിഎച്ചഎസ്എസ് കുണ്ടംകുഴി, ജിവിഎച്ചഎസ്എസ് ഇരിയണി, ജിഎംആർഎസ് പരവനടുക്കം, ജയ്മാതാ എസ്എസ് സ്‌കൂൾ-ബാൻഡ്, എസ്ആർഎംഎച്ച്എസ് രാംനഗർ, എസ്.ബെല്ല (കിഴക്ക്) ഗവ. ഹൈസ്‌കൂൾ, ജിഎച്ച്എസ്എസ് പാക്കം, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ റെഡ് ക്രോസ് യൂണിറ്റുകളും, പെരിയ ജവഹർ നോവദയ, കാസർകോട് ചിൻമയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നം.2, ജിഎച്ച്എസ്എസ് പട്ട്‌ല എന്നിവയുടെ സ്‌കൗട്ട്‌സും ജിഎച്ച്എസ്സഎസ്സ് പട്‌ല, കാഞ്ഞങ്ങാട് ഗേൾസ് ജിവിഎച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ് ബെല്ല- ബാൻഡ് എന്നിവയുടെ ഗൈഡ്‌സുമാണ് പരേഡിൽ പങ്കെടുത്തത്.
മികച്ച പോലീസ് പ്ലറ്റൂൺ ആയി കാസർകോട് ഹെഡ്ക്വാർട്ടേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ ഡിവിഷൻ എൻസിസിയിൽ കാസർകോട് ഗവൺമെന്റ് കോളജും, ജൂനിയർ ഡിവിഷൻ എൻസിസിയിൽ പെരിയ ജവഹർ നവോദയയും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ പരവനടുക്കം ജിഎംആർഎച്ച്എസ്, റെഡ് ക്രോസ് യൂണിറ്റ് വിഭാഗത്തിൽ പാക്കം ജിഎച്ച്എസ്എസ്, സ്‌കൗട്ട്‌സിൽ പെരിയ ജവഹർ നവോദയ വിദ്യാലയവും ഗൈഡ്‌സ് വിഭാഗത്തിൽ കാസർകോട് ജിവിഎച്ച്എസ്എസ് ഉം, എക്‌സൈസ് വിഭാഗവും മികച്ച പ്ലാറ്റൂണുകളായി തെരഞ്ഞെടുക്കപ്പെട്ടു.
സായുധ സേനാ പതാക ദിനം-2017- ന്റെ ഭാഗമായി ജില്ലയിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച ഓഫീസ് വിഭാഗത്തിൽ കാസർകോട് ജില്ലാ സപ്ലൈ ഓഫീസും എൻസിസി സീനിയർ ഡിവിഷൻ വിഭാഗത്തിൽ കാസർകോട് ഗവ. കോളജും, എൻസിസി ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ ചായ്യോത്ത് ജിഎച്ച്എസ്എസ്സും, വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ ടിഎച്ച്എസ്എസ് നായൻമാർമൂലയും വിജയികളായി.
ദേശഭക്തിഗാനാലാപനവും വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സ്വാതന്ത്ര്യ സമര സേനാനികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ മുതലായവർ പരിപാടികളിൽ പങ്കെടുത്തു.
കളക്‌ട്രേറ്റിലെ ജീവനക്കങക്ത നടത്താൻ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികൾ ഒഴിവാക്കി അതിനായി സമാഹരിച്ച ഒരു ലക്ഷം രൂപയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജീവനക്കാർക്കുവേണ്ടി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ചെക്ക് മന്ത്രിക്ക് കൈമാറി.
ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എൻ.ദേവിദാസ്, ജില്ലാ പോലീസ് മേധാവി ബി.ശ്രീനിവാസ്, ആർഡിഒമാർ, ഡപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഹരീഷ് ചന്ദ്ര നായിക് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, എസ്.എം.എസ്, കാസർകോട്), അസിനാർ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, അഡ്മിനിസ്‌ട്രേഷൻ, കാസർകോട്), രഘുത്തമൻ റ്റി, (എ.എസ്.ഐ(ജി), വിദ്യാനഗർ പോലീസ് സ്റ്റേഷൻ, ശ്രീധരൻ സി.വി. (ആർ.എസ്.ഐ.(ജി), എ.ആർ ക്യാമ്പ് കാസർകോട്, വിജയൻ മേലാത്ത് എ,(എ.എസ്.ഐ.(ജി)കുമ്പള പോലീസ് സ്റ്റേഷൻ), ബാലകൃഷ്ണൻ നായർ റ്റി (ഡി.വൈ.എസ്.പി, എസ്.ബി.സി.ഐ.ഡി., കാസർകോട്), ഹേമലതാ എ,(ഡബ്യൂ.സി.പി.ഒ,ഹെസ്ദുർഗ്) എന്നിവർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ മന്ത്രി അണിയിച്ചു.