ഓണത്തിന് ഒരു മുറം പച്ചക്കറി പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് അങ്കണത്തിൽ നട്ടുവളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എം.മണി, ജെ.മെഴ്‌സിക്കുട്ടി അമ്മ എന്നിവർ സന്നിഹിതരായിരുന്നു. ഓണത്തിന് വിളവെടുക്കുന്ന തരത്തിൽ മാസങ്ങൾക്ക് മുമ്പാണ് കൃഷി ആരംഭിച്ചത്. വ്യത്യസ്തയിനം പച്ചക്കറികളാണ് വിളവെടുക്കാൻ പാകമായത്.