ആലപ്പുഴ: ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മുട്ടത്താറാവുകളെ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 എണ്ണം വീതം 690 താറാവുകളെയാണ് വിതരണം ചെയ്തത്.

പൊതു വിഭാഗത്തിന് 50 ശതമാനവും പട്ടിക വിഭാഗത്തിന് 75 ശതമാനവും സബ്‌സിഡിയിലാണ് താറാവുകളെ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഗുണഭോക്താക്കള്‍ പണം അടച്ചിരുന്നുവെങ്കിലും പക്ഷി പനി മൂലം താറാവ് വിതരണം മുടങ്ങിയിരുന്നു.

മാങ്കൊമ്പ് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് അഗസ്റ്റിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. മായാദേവി, ഷില്ലമ ജോസഫ്, ബെന്നി വര്‍ഗീസ്, പഞ്ചായത്ത് അംഗം തോമസ് ജോസഫ്, ഡോ. രതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.