ആഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടർന്ന് ഇതുവരെ 42 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഏഴു പേരെ കാണാതായി. 14 പേർ മുങ്ങി മരിച്ചപ്പോൾ 26 പേർ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകർന്നും മരം വീണും ഓരോരുത്തർ മരിച്ചു. 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 345 വീടുകൾ പൂർണമായും 4588 വീടുകൾ ഭാഗികമായും തകർന്നു.