ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2022-2023 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽമാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ആണ് യോഗ്യത. പ്രോസ്‌പെക്ടസിനും അപേക്ഷ ഫാറത്തിനും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ആൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. www.fcikerala.org എന്ന വൈബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൽക്ക്: 0471 2728340 / 8075319643.