മന്ത്രി സജി ചെറിയാൻ തറക്കല്ലിടും

കോട്ടയം: വൈക്കം നിവാസികളുടെ ചിരകാല സ്വപ്നമായ തിയറ്റർ സമുച്ചയമെന്ന സ്വപ്നം യാഥാർഥ്യമാവുന്നു. കിഫ്ബിയുടെ സഹായത്തോടെ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം ജൂലൈ മൂന്നിന് രാവിലെ 11.30ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
വൈക്കം ആറാട്ടുകുളങ്ങരയിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് തിയറ്റർ നിർമാണത്തിനുള്ള ഭൂമി കൈമാറും. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ വിശിഷ്ടാതിഥിയാവും. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ എൻ. മായ റിപ്പോർട്ട് അവതരിപ്പിക്കും.

വൈക്കം ആറാട്ടുകുളങ്ങര ഫയർ സ്റ്റേഷന് സമീപം നഗരസഭയുടെ 80 സെന്റ് ഭൂമിയിലാണ് തിയറ്റർ സമുച്ചയം ഒരുങ്ങുന്നത്. 190 സീറ്റ് വീതമുള്ള രണ്ടു സ്‌ക്രീനുകളോട് കൂടിയതാണ് തിയറ്റർ. 20315 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില കെട്ടിടം 14.75 കോടി രൂപ ചെലവിലാണ് നിർമിക്കുക. നിർമാണ കാലാവധി ഒരു വർഷമാണ്. ലിഫ്റ്റ്, ഫുഡ് കോർട്ട്, ശുചിമുറികൾ, വാഹന പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും.

ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, ദേവാനന്ദ് തുടങ്ങിയവർ നയിക്കുന്ന സംഗീത വിരുന്നും നടക്കും. സംവിധായകരായ എബ്രിഡ് ഷൈൻ, തരൂൺ മൂർത്തി, ഗായകരായ വൈക്കം വിജയലക്ഷ്മി, ദേവാനന്ദ്, വാദ്യകലാകുപതി രാമക്കുറുപ്പ്, നാദസ്വര വിദ്വാൻ വൈക്കം ഷാജി, തിമില ആചാര്യൻ ചന്ദ്രൻ മാരാർ, ചലച്ചിത്ര-നാടക അഭിനേതാക്കളായ രമേഷ് പിഷാരടി, ചെമ്പിൽ അശോകൻ, പ്രദീപ് മാളവിക, വൈക്കം ബിനു, നാഗേഷ് ബാബു, ഗാനരചയിതാവും തിരക്കഥാകൃത്തുമായ അഡ്വ. സുധാംശു, നാടക-ഗാന അവാർഡ് ജേതാവ് ബി. ഹരികൃഷ്ണൻ, ഫോട്ടോഗ്രാഫർ ഡി. മനോജ്, വൈക്കം നഗരസഭ മുൻ ചെയർമാൻമാരായ എൻ. അനിൽ ബിശ്വാസ്, എസ്. ഇന്ദിരാദേവി, പി. ശശിധരൻ, ബിനു വി. കണ്ണേഴൻ, പാപ്പാടി, വൈക്കം തീയറ്റർ ഉടമ പി.എം. മാത്യു, മൈക്ക് അനൗൺസർ ജനാർദ്ദനൻ, ടിക്കറ്റ് ്കൗണ്ടർ – പോസ്റ്റർ ഒട്ടിക്കൽ തൊഴിലാളികളായ സി.കെ. തമ്പി, ചന്ദ്രശേഖരൻ നായർ, കിറ്റ്കോ എം.ഡി. ഹരിനാരായണരാജ് തുടങ്ങി വൈക്കം നിവാസികളായ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കും.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു സജീവ്, ബി. ചന്ദ്രശേഖരൻ, പ്രീത രാജേഷ്, ഹരിദാസ് നായർ, ലേഖ ശ്രീകുമാർ, കെ.എസ്. എഫ്.ഡി.സി. ഡയറക്ടർ ബോർഡംഗം പട്ടണം റഷീദ്, നഗരസഭാംഗങ്ങളായ വി. രാജശേഖരൻ, എം.കെ. മഹേഷ്, ആർ. സന്തോഷ്, എബ്രഹാം പഴയകടവൻ, അയ്യപ്പൻ, രാജശ്രീ വേണുഗോപാൽ, കവിത രാജേഷ്, ഇന്ദിരാദേവി, ലേഖ അശോകൻ, എ സി മണിയമ്മ, പി എസ് രാഹുൽ, ബിന്ദു ഷാജി, രാധികാ ശ്യാം, മോഹനകുമാരി, ഗിരിജാ കുമാരി, സുശീല എം നായർ, കെ പി സതീശൻ, പി ഡി ബിജിമോൾ, അശോകൻ വെള്ളവേലി, സെക്രട്ടറി ഇൻചാർജ് ഒ.വി. മായ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. അരുണൻ, എം.ടി. ബാബുരാജ്, അക്കരപ്പാടം ശശി, പോൾസൺ ജോസഫ്, പി.ആർ. സുഭാഷ്, ജിജോ കൊളുത്തുവായിൽ എന്നിവർ പങ്കെടുക്കും.