കോട്ടയം: രാമപുരം പഞ്ചായത്തിലെ വനിത കാർഷിക വിപണന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് രാമപുരം ബസ് സ്റ്റാൻഡിന് സമീപം ആറു കടമുറികളും സ്റ്റെയർറൂമും അടങ്ങുന്ന 266.7 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സി. ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സൗമ്യ സേവ്യർ, കവിത മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ശാന്താറാം, റോബി തോമസ്, റെജി ജയൻ, ആന്റണി മാത്യൂ, ലിസമ്മ മത്തച്ചൻ, സണ്ണി അഗസ്റ്റിൻ, ആൽബിൻ അലക്സ്, ബീന സണ്ണി, ആൻസി ബെന്നി, കെ.എൻ. അമ്മിണി, ജെയ്മോൻ തോമസ്, സുശീല കുമാരി മനോജ്, റ്റി.ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു.