കാട്ടിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 5ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

അച്ചൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ് സീനിയര്‍ അധ്യാപകരുടെയും പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ് ജൂനിയര്‍ അധ്യാപകരുടെയും ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 5ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സോഷ്യോളജി, സുവോളജി സീനിയര്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 6ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

തേറ്റമല ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂളില്‍ പ്രീ – പ്രൈമറി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഗസ്റ്റ് അധ്യാപക നിയമനം

മീനങ്ങാടി ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്നീ കോഴിസുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂലൈ 4ന് ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളും ജൂലൈ 5 ന് മെക്കാനിക്കല്‍ വിഭാഗത്തിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളും രാവിലെ 9.30ന് ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി ടെക്ക് അല്ലെങ്കില്‍ ബി.ഇ യോഗ്യതയുള്ളവരെ മാത്രമേ പരിഗണിക്കു. ഫോണ്‍: 04936 247420.