diopta1@gmail.com എന്ന ഇ-മെയിലിലേക്കും അപേക്ഷ നല്‍കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമയോ നേടിയവര്‍ക്കും അപേക്ഷിക്കാം. 2020-2021, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. 2022 ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലിലും അപ്രന്റീസ്ഷിപ്പ് 2022 എന്ന് വിഷയം രേഖപ്പെടുത്തണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയാറായി എത്തിച്ചേരണം. ജോലി കിട്ടിയോ, മറ്റ് കാരണങ്ങളാലോ അപ്രന്റീസ്ഷിപ്പ് ഇടയ്ക്കുവച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ, അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. തിരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2222657.