കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്) (ഒന്നാം ഭേദഗതി) റഗുലേഷൻസ് 2022 ലുള്ള പൊതുതെളിവെടുപ്പ് 11ന് രാവിലെ 10 മണിക്ക് എറണാകുളം പത്തടിപ്പാലം പി.ഡബ്ലൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. തപാലിലും ഇ-മെയിലിലും (kserc@erckerala.org) ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. റഗുലേഷന്റെ കരട് രൂപം www.erckerala.org യിൽ ലഭ്യമാണ്. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 12ന് വൈകിട്ട് 5 വരെ അഭിപ്രായങ്ങൾ സ്വീകരിക്കും.