സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

കൊല്ലം ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 12നും പത്തനംതിട്ട ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 13നും ആലപ്പുഴ ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 14നും തിരുവനന്തപുരം ജില്ലയിൽ കമ്മീഷന്റെ ആസ്ഥാനത്ത് 16നുമാണ് സിറ്റിംഗ്.

രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും. അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് എത്തണം.