ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 8ന് ഉച്ചയ്ക്ക് 2 മണിമുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിച്ച് പരിഹാരം കാണാം. വിളിക്കേണ്ട നമ്പർ: 8943873068.