പട്ടികവർഗ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊരുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഈ മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. സാമൂഹ്യ പഠനമുറികളിൽ സ്ഥാപിച്ചിട്ടിള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ഒരു വർഷത്തേക്ക് ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് നൽക്കേണ്ടത്. വിശദവിവരങ്ങൾക്ക്: 0471 2304594. ട്രോൾ ഫീ നമ്പർ: 1800 425 2312.
