സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വകുപ്പിന് കീഴിലുള്ള 50 ഹോസ്റ്റലുകളിൽ സിസിടിവി ആന്വൽ മെയിന്റൻസ് കോൺട്രാക്ട് നടപ്പിലാക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനത്തിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ ജൂലൈ 23 വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് ജൂലൈ 14 ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2303229, 2304594.
