പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയ്ക്ക് സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ എട്ടാംക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഗ്രാമസഭാ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്തുകളില്‍ അതിന്റെ മുന്‍ഗണനാക്രമത്തിലും ഗ്രാമസഭാ ലിസ്റ്റ് ഇല്ലാത്ത പഞ്ചായത്തുകളില്‍ നേരിട്ടുള്ള അപേക്ഷാപ്രകാരവും തിരഞ്ഞെടുപ്പ് നടത്തും. 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വലുപ്പമുള്ള വീടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അര്‍ഹരായ ഗുണഭോക്താക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ അളവ് കാണിക്കുന്ന സാക്ഷ്യപത്രം, വീടിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, കൈവശരേഖ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ജൂലൈ 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ: 04936 208099, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം: 04935 220074, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മാനന്തവാടി: 04935 241644, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സുല്‍ത്താന്‍ ബത്തേരി: 04936 221644.