മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്കല്‍ വകുപ്പിലേക്ക് ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക സ്റ്റാഫിനെ നിയമിക്കുന്നു. ജൂലൈ 11 ന് രാവിലെ 10ന് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അതത് വിഷയത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 04936 247420.
