യോഗ മെഡിക്കല്‍ ഓഫീസര്‍/ഫീമെയില്‍ തെറാപ്പിസ്റ്റ് താത്ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 14, രാവിലെ 10.30 ന് കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തും. കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ismidukki@gmail.com, ഫോണ്‍ 04862-232318.

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളായ ഇടുക്കി ജില്ലയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി, തൊടുപുഴയിലെ യോഗ യൂണിറ്റിലേയ്ക്ക് ഒരു യോഗ മെഡിക്കല്‍ ഓഫീസറെയും, കല്ലാര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ യൂണിറ്റിലേയ്ക്ക് ഒരു ഫീമെയില്‍ തെറാപ്പിസ്റ്റിനേയുമാണ് എപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന നിയമനം വരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനാണ് കൂടിക്കാഴ്ച. യോഗ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് ബി.എന്‍.വൈ.എസ് യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കും ഫീമെയില്‍ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.