കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിക്കുന്ന കേരളോത്സവം 2022 ന്റെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിനായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. എ ഫോർ സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ജൂലൈ 25ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം-43 എന്ന വിലാസത്തിൽ ലഭിക്കണം.
