കോട്ടയം: അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളിൽ അലഞ്ഞുതിരിയുന്നവരും രോഗം ഭേദമായതിനുശേഷവും ആരും സ്വീകരിക്കാനില്ലാതെ ആശുപത്രികളിൽ കഴിയാൻ നിർബന്ധിതരുമായ ദുർബല വിഭാഗങ്ങൾക്ക് സുരക്ഷിതത്വം നൽകുന്ന പദ്ധതിയിലേക്ക് ക്ഷേമസ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു രജിസ്ട്രേഡ് സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നതും ഒ.സി.ബി. അംഗീകാരമുള്ളതും രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമുള്ളതായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 15നകം കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 04812563980.