കെ. ജെ മാക്സി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കൊച്ചി മണ്ഡലത്തിലെ ഗ്രന്ഥ ശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി സമത പബ്ലിക് ലൈബ്രറിക്കും ചെല്ലാനം ഗ്രാമീണ വായനശാലയ്ക്കും ലാപ്ടോപ്പും പ്രൊജക്ടറും നൽകി. ചടങ്ങിന്റെ ഉദ്ഘാടനം കെ. ജെ മാക്സി എം. എൽ. എ നിർവഹിച്ചു. ഡിജിറ്റൽ വായനയിലൂടെയും സാങ്കേതിക വിദ്യ ഉപയോഗിച്ചും വായനശാലകൾ വളർച്ച പ്രാപിക്കാൻ ഈ ഉപകരണങ്ങൾ സഹായകരമാവുമെന്ന് എം.എൽ.എ പറഞ്ഞു.
കുമ്പളങ്ങി സമത ലൈബ്രറിയങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് പി.സി കുഞ്ഞൂഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. പി ജോർജ്, പഞ്ചായത്ത് അംഗം പി. ടി സുധീർ, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സന്തോഷ് കുമാർ, കൗൺസിൽ അംഗം കെ.പി. തങ്കപ്പൻ, വൈസ് പ്രസിഡന്റ് സി.ജെ ഈശപ്പൻ, ലൈബ്രേറിയൻ മോളി ജോർജ്, വി.പി മിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
ചെല്ലാനം ഗ്രാമീണ വായനശാലയ്ക്ക് ലാപ്ടോപ്പും പ്രൊജക്ടറും കൈമാറുന്ന ചടങ്ങിൽ ആൻഡ്രൂ ടോമി അധ്യക്ഷത വഹിച്ചു. ഫാ. സിബിച്ചൻ ചെറുതിയിൽ, കെ.ഡി പ്രസാദ്, എസ്. സന്തോഷ് കുമാർ, അനില സെബാസ്റ്റ്യൻ, ആരതി, തോമസ്, ജെസ്സി ജോസഫ് എന്നിവർ പങ്കെടുത്തു