ജില്ലയിലെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിച്ചതായി അനര്‍ട്ട് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ ചുമതലയുള്ള ബി. അഖില്‍ അറിയിച്ചു. കീഴ് വായ്പൂര്‍ ജിവിഎച്ച്എസ്എസ്, തിരുവല്ല ജിഎംജിഎച്ച്എസ്, പന്തളം ജിയുപിഎസ്, പൂഴിക്കാട് ജിയുപിഎസ്, അടൂര്‍ ജിയുപിഎസ് എന്നിവിടങ്ങളില്‍ അഞ്ച് കിലോവാട്ട് ഓണ്‍ ഗ്രിഡ് സൗര വൈദ്യുതി നിലയം സ്ഥാപിച്ചു. വെട്ടിപ്പുറം ജിഎല്‍പിഎസിലും ഏഴംകുളം ജിഎല്‍പിഎസിലും മൂന്ന് കിലോ വാട്ട് ഓണ്‍ഗ്രിഡ് സൗര വൈദ്യുതി നിലയം സ്ഥാപിച്ചു. പദ്ധതി ചെലവിന്റെ 10 ശതമാനം തുക സൗര വൈദ്യുതിയിലേക്കു മാറിയതിനുള്ള പ്രോത്സാഹനമായി ഈ രണ്ടു സ്‌കൂളിനും അനുവദിച്ചു.
ജില്ലയിലെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ച് കിലോവാട്ടിന്റെയും കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നു കിലോവാട്ടിന്റെയും ഓഫ് ഗ്രിഡ് സൗരനിലയങ്ങള്‍ സ്ഥാപിച്ചു. കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ വകുപ്പിന്റെ 30 ശതമാനം സബ്സിഡിയോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. കുന്നന്താനം ഗ്രാമപഞ്ചായത്തിലെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും പട്ടികജാതി കോളനികളില്‍ സൗര തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ഓണ്‍ഗ്രിഡ് സൗര വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. പദ്ധതി ചെലവിന്റെ 10 ശതമാനം തുക സൗര വൈദ്യുതിയിലേക്ക് മാറിയതിനുള്ള പ്രോത്സാഹനമായി പഞ്ചായത്തിന് അനുവദിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സൗര റാന്തലും റേഡിയോയും ഉള്‍പ്പെടുന്ന 111 സൗര സുവിധാ കിറ്റുകളുടെ വിതരണം കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ പൂര്‍ത്തിയായി. റാന്നിയിലെ പട്ടികജാതി കുടികളില്‍ 109 സൗര സുവിധാ കിറ്റുകള്‍ വിതരണം ചെയ്തു.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷന്റെ 50 കിലോവാട്ട് സൗര വൈദ്യുതി നിലയത്തിനുള്ള 50 ശതമാനം സബ്സിഡിയായ 10 ലക്ഷം രൂപ പത്തനംതിട്ട ഉതിമൂട് ഫില്‍സ് ഹബിലെ ബോബി ഫിലിപ്പിന് അനുവദിച്ചു. നിരണം കണ്ണശ സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു കിലോവാട്ട് ഹൈബ്രിഡ് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. 36 ബയോ ഗ്യാസ് പ്ലാന്റുകള്‍ക്കുള്ള ടേണ്‍ കീ ഫീസ് അനുവദിച്ചു. സൗരതേജസ് പദ്ധതി സംബന്ധിച്ച് മല്ലപ്പള്ളിയിലും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലും നാറാണംമൂഴി ഗ്രാമപഞ്ചായത്തിലും ബോധവത്കരണ ക്ലാസ് നടത്തി. ഗ്രിഡ് ബന്ധിത സൗരോര്‍ജ പ്ലാന്റ്, സൗര തേജസ് ബോധവത്കരണ ക്ലാസും സ്പോട്ട് രജിസ്ട്രേഷനും പത്തനംതിട്ട അനര്‍ട്ട് ജില്ലാ ഓഫീസില്‍ നടത്തി.