** കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം
** ഡാമിൽ ഇപ്പോൾ ജലനിരപ്പ് 109.01 മീറ്റർ, പരമാവധി സംഭരണ ശേഷി 110.5 മീറ്റർ
ജലനിരപ്പ് ഉയരുന്നതിനാൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. കരമനയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. ഇന്നു രാവിലെ മുതൽ പെയ്യുന്ന മഴയിൽ നീരൊഴുക്കു കൂടി കൂടി ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണു മൂന്നാമത്തെ ഷട്ടർ തുറക്കാനും മറ്റു രണ്ടു ഷട്ടറുകൾ 50 മീറ്റർ കൂടി ഉയർത്താനും തീരുമാനിച്ചത്.
നിലവിൽ 109.01 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം പരിസരത്ത് ഇപ്പോഴും മഴ പെയ്യുന്നതായാണു വിവരം. രാവിലെ ഒമ്പതിന് 108.99 മീറ്ററായിരുന്ന ജലനിരപ്പ് ഒരു മണിക്കൂർ കൊണ്ടാണ് ജലനിരപ്പ് 0.02 മീറ്റർ ഉയർന്നത്. 110.5 മീറ്ററാണ് പരമാവധി സംഭരണ ശേഷി.