ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ഷട്ടറുകൾ ഉയർത്തിയ പേപ്പാറ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
നെയ്യാർ ഡാമിൽ ജലനിരപ്പ് ഇന്നലത്തേതിൽനിന്നു കുറഞ്ഞു. ഇന്നലെ  84.45 മീറ്ററായിരുന്ന ജലനിരപ്പ് ഇന്നു രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണു പരമാവധി സംഭരണ ശേഷി.