ഏകാരോഗ്യം എന്ന നൂതന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സര്‍ക്കാര്‍ ഇതര വകുപ്പുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും സന്നന്ധസംഘടനകളെയും ഏകോപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ക്കുന്ന അവലോകനയോഗവും ഏകദിന ശില്‍പ്പശാലയും ജൂലൈ 18, രാവിലെ 10 മണിക്ക് ഡി.എം.ഒ (എച്ച്) കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിക്കും. ഡി.എം.ഒ (ആരോഗ്യം) ഡോ. ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. നവകേരള കര്‍മ്മ പദ്ധതി ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. ഖയസ് ഇ.കെ, ഡി.പി.എം ഡോ. അനൂപ് കെ, ജില്ലാ ട്രെയിനിംഗ് ആഫീസര്‍ ഡോ.ജോഷിദേവ്.എസ് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന ശില്‍പ്പശാലയില്‍ ഏകാരോഗ്യം, ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് എന്ന വിഷയത്തില്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനീഷ് ശില്‍പ്പശാല നയിക്കും. ഏകാരോഗ്യം, ജന്തുജന്യരോഗങ്ങള്‍ എന്ന വിഷയത്തില്‍ ഇടുക്കി ചീഫ് വെറ്റിനറി ഓഫീസർ ഡോ. കുര്യന്‍ കെ. ജേക്കബ്, ഏകാരോഗ്യം, ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ബേബിച്ചന്‍ എം.റ്റി., ഏകാരോഗ്യം, ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഫുഡ് കമ്മീഷന്‍ മെമ്പര്‍ രമേശന്‍ എന്നിവരും ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കും. തുടര്‍ന്ന് ബ്ലോക്ക്തല ശില്‍പ്പശാല രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചയും നടത്തും
