ആലപ്പുഴ: വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തിയ ജില്ലാതല രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാരചനയില്‍ ചേര്‍ത്തല ജി.ജി.എച്ച്.എസ് പഠന കേന്ദ്രത്തിലെ ബി.വി. വിനില്‍ ഒന്നാം സ്ഥാനം നേടി. കിടങ്ങറ ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലെ എസ്. അഷിതയ്ക്കാണ് രണ്ടാം സ്ഥാനം.

കഥാരചനയില്‍ രാമപുരം ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലെ ജയപ്രകാശന്‍ ഒന്നാം സ്ഥാനം നേടി. പത്താംതരം തുല്യത പഠിതാക്കള്‍ക്കുള്ള കഥാരചനയില്‍ ആലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസ് കേന്ദ്രത്തിലെ എം. സോജയ്ക്കാണ് ഒന്നാം സ്ഥാനം.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് എന്നിവര്‍ പങ്കെടുത്തു.