സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടിക വിഭാഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുന്നതിന് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തി പരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യോഗ്യതകള്‍
1. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം.
2. വിദ്യാഭ്യാസ യോഗ്യത – സിവില്‍ എഞ്ചിനീയറിംഗ് ബിരുദം / ഡിപ്ലോമ / ഐറ്റിഐ.
3. പ്രായപരിധി – 21-35 വയസ്സ്.
4. ജില്ലാ പട്ടികജാതി വികസന ഓഫീസിലും 8 ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസുകളിലും പഞ്ചായത്തുകളിലുമായി ആകെ 16 തസ്തികകളിലേക്കാണ് ജില്ലയില്‍ അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകര്‍ ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.
5. പ്രതിമാസ ഓണറേറിയം 18,000 രൂപ.
6. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
7. യോഗ്യത കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
8. അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
9. നിയമന കാലാവധി – 1 വര്‍ഷം. (നിയമന കാലയളവിലെ പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ പരമാവധി ഒരു വര്‍ഷം കൂടി നിയമനം ദീര്‍ഘിപ്പിച്ചു നല്‍കും)

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23, 5 പി.എം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്‌ളോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകളിലും ജില്ലാ പട്ടിക ജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 04862 296297, 8547630073 ഇ-മെയില്‍ : ddoforscidukki@gmail.com