ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02- കുംഭപ്പാറ എന്നീ രണ്ട് വാര്‍ഡുകളില്‍ ജൂലൈ 21 ന് നടക്കുവാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ ജീവനക്കാര്‍ക്ക് വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്ക്കുന്നതിന് എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.