നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച അതുല്യപ്രതിഭയാണ് പ്രതാപ് പോത്തൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും അദ്ദേഹം കഴിവുതെളിയിച്ചു. എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിലെ തിളങ്ങുന്ന താരമായിരുന്നു അദ്ദേഹം. തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സിനിമാസ്വാദകർ എക്കാലവും ഓർമ്മിക്കുന്നതാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും കലാലോകത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു