കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നതും മുമ്പ് മസ്റ്റർ ചെയ്തിട്ടുള്ളവരും 2019 നവംബറിലെ മസ്റ്ററിങ്ങിന് ശേഷം പെൻഷനായി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റികൊണ്ടിരിക്കുന്നതുമായ പെൻഷൻ ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസർമാരിൽ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി ആധാർ കാർഡിന്റെയും ക്ഷേമനിധി കാർഡിന്റെയും പകർപ്പ് സഹിതം ജൂലൈ 31 നകം അങ്കമാലിയിലുള്ള ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. അല്ലാത്ത പക്ഷം ഓഗസ്റ്റ് മുതൽ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതല്ലെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, ബാംബൂ കോർപ്പറേഷൻ ബിൽഡിങ്, അങ്കമാലി സൗത്ത് പി.ഒ- 683573. കൂടുതൽ വിവരങ്ങൾക്ക്: 0484-2454443.