കുമളി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഗ്രാമസഭ ചേർന്നു. കുമളി വൈ. എം.സി.എ ഹാളിൽ നടന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സേവനം ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള പ്രത്യേക ഗ്രാമസഭയാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബാബു കുട്ടി അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വർഷം ഭിന്നശേഷിക്കാർക്കായി 10 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. ഇതിന്റെ തുടർച്ചയായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യമായ ഉപകരണങ്ങൾ നല്കുന്നതിന് അർഹരായവരെ കണ്ടെത്തുന്നതിനുമാണ് ഗ്രാമസഭാ സംഘടിപ്പിച്ചത്. യോഗത്തിൽ കുമളി ബഡ് സ്കൂളിന്റെ നേത്യത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.എം.സിദ്ദിഖ് , പഞ്ചായത്തംഗങ്ങളായ രജനി ബിജു, കെ. കബീർ, ജയമോൾ മനോജ് , സുലു മോൾ അനീഷ്, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ , ഐസിഡിഎസ് സൂപ്പർവൈസർ ഏലിയാമ്മ വർക്കി, തുടങ്ങിയവർ പങ്കെടുത്തു.