ഐഎച്ച്ആര്‍ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. ബി ടെക്ക്/ എം ടെക്ക്/ എംസിഎ/ ബിഎസ്‌സി/എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്/ ബിസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 9447402630, 0469-2677890, 2678983, 8547005034. www.ihrd.ac.in, www.cek.ac.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം.
![](https://prdlive.kerala.gov.in/wp-content/uploads/2022/07/WhatsApp-Image-2022-07-16-at-20.54.46-SHEELA-65x65.jpeg)