സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങളിൽ പട്ടികജാതിക്കാർക്ക് അവസരം നഷ്ടപ്പെടുന്നുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  ഇക്കാര്യം വിശദമായി പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ റവന്യൂ (ദേവസ്വം) വകുപ്പ് സെക്രട്ടറിക്കും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകി.