പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട യുവ എഴുത്തുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കോഴിക്കോട് (റൂറൽ) ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.