കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് IV (കാറ്റഗറി നമ്പര്‍ 1/2018) തസ്തികയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി (കാറ്റഗറി നമ്പര്‍ 4/2018) തസ്തികയിലും നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ഓഫീസിലും www.kdrb.kerala.gov.in ലും പരിശോധിക്കാം.
എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ്  IV  തസ്തികയുടെ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് തിയതികളിലും ശാന്തി തസ്തികയുടെ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 17, 18, 19, 25, 26, 27 തിയതികളിലും തിരുവനന്തപുരത്ത് ഗവ. ആയുര്‍വേദ കോളേജിന് സമീപത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ മുഖേനയും വ്യക്തിഗത മെമ്മോ മുഖേനയും ഇന്റര്‍വ്യൂ അറിയിപ്പ് ലഭിക്കും. എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കുകയും ഇന്റര്‍വ്യൂ തിയതിക്കു മൂന്ന് ദിവസം മുന്‍പ് വരെ ഇന്റര്‍വ്യൂ മെമ്മോ ലഭിക്കുകയും ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.