കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ജൂലൈ 21 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. പ്രസ്തുത സിറ്റിംഗിൽ കടയൻ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള പെരുങ്കൊല്ല സമാജം സമർപ്പിച്ച നിവേദനം, വിവിധ കൊല്ലൻ സമുദായങ്ങളെ ഏകീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യം ഉന്നയിച്ച് അഖില കേരള പെരുങ്കൊല്ല സമാജം സമർപ്പിച്ച ഹർജി, മൺപാത്ര നിർമ്മാണതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സമുദായങ്ങളെ കുംഭാരൻ എന്ന് ഏകീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യം തുടങ്ങിയവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.