കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജറിന്റെ 2022ലെ എഴുത്തു പരീക്ഷ  സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ  ആഗസ്റ്റ് 5 വരെയും പിഴയോടെ ആഗസ്റ്റ് 12 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasbha.org.