സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ ജെ.ഡി.സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 80.38 ശതമാനം പേർ വിജയിച്ചു. നോർത്ത് പരവൂർ സഹകരണ പരിശീലന കോളേജിലെ മേരി ദിവേഗ ഒന്നാം റാങ്ക് നേടി. ചേർത്തല സഹകരണ പരിശീലന കോളേജിലെ അർച്ചന ജെ.എയ്ക്കും തൃശൂർ സഹകരണ പരിശീലന കോളേജിലെ ജിപ്‌സ കുര്യനുമാണ് രണ്ടാം റാങ്ക്. നോർത്ത് പറവൂർ സഹകരണ പരിശീലന കോളേജിലെ ഷിജ വി.എസ് മൂന്നാം റാങ്ക് നേടി. 733 പേർ ഫസ്റ്റ് ക്ലാസും 509 പേർ സെക്കന്റ് ക്ലാസും നേടി. പരീക്ഷഫലം www.scu.kerala.gov.in ൽ ലഭ്യമാണ്. പുനർമൂല്യ നിർണയത്തിന് ആഗസ്റ്റ് 17 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് അതത് സഹകരണ പരിശീലന കോളേജുകളുമായി ബന്ധപ്പെടണം.