തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏതാനും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഇതിനും ബാധകമായിരിക്കും. ഗേറ്റ് (GATE) യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇയുടെ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. ആഗസ്റ്റ് 18 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in / www.gecbh.ac.in, 7736136161/ 9995527866/ 9995527865.