അയിരൂരില്‍ തെക്കന്‍ കലാമണ്ഡലം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ പറഞ്ഞു. കഥകളി ഗ്രാമമായ അയിരൂരില്‍ കഥകളി ഉള്‍പ്പെടെയുള്ള കലകള്‍ അഭ്യസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഒരു സ്ഥിരം വേദി ഒരുക്കുന്നതിന് കലാമണ്ഡലം മാതൃകയില്‍ ഒരു തെക്കന്‍ കലാമണ്ഡലം സ്ഥാപിക്കുന്നത് സംബന്ധിച്ച് സമര്‍പ്പിച്ചിട്ടളള പദ്ധതി പരിഗണിക്കുമോ എന്ന പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ചോദ്യത്തിനു നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.