ഇന്ന് ഏറെ വിഷമതകൾ നേരിടുന്ന അസംഘടിതരായ ഗാർഹിക തൊഴിലാളി മേഖലയുടെ പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചു. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഗാർഹിക തൊഴിലാളികളെ അംഗമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനൊപ്പം ഗാർഹികതൊഴിലാളി റിക്രൂട്ടിംഗ് ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരും അസംഘടിതരായവരുമായ തൊഴിലാളികൾക്കും നഗരങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കുമുള്ള ഭവന പദ്ധതികൾ രാജ്യത്തെ ആദ്യത്തെ സർക്കാർ മേഖലയിലെ ഓൺ ലൈൻ ടാക്സി തുടങ്ങിയ ഒട്ടേറെ പദ്ധതികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു.
നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമിൽ നടന്ന പ്രകാശന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി പുസ്തകം ഏറ്റുവാങ്ങി. ലേബർ കമ്മിഷണർ അനുപമ ടി വി, എംപ്ലോയ്മെന്റ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, തൊഴിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ പി രാമചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.