എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജ്/ മെഡിക്കൽ കോളജ്, ആർട്സ് ആൻഡ് സയൻസ് കോളജ്, പോളിടെക്നിക്ക് കോളജ് എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യാപകരിൽ നിന്നും ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജ്ക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം.
മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഓഗസ്റ്റ് 21 വരെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാഫോറവും www.ceds.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.
