സ്ത്രീധനത്തിന്റെയും ജാതിയുടെയും പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന് മകൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ മത്തായി മാഞ്ഞൂരാൻ റോഡിൽ പാലപ്പറമ്പിൽ വീട്ടിൽ ഷീബ സജീവൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്ഥലം സന്ദർശിക്കും. 22ന് രാവിലെ 11ന് ചെയർമാൻ ബി.എസ് മാവോജി, കമ്മീഷൻ അംഗം അഡ്വ. സൗമ്യ സോമൻ എന്നിവരാണ് സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുക. ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവരോട് സ്ഥലത്ത് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.